കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മദർ ഓഫ് ഗോഡ് പള്ളിക്ക് സമീപമാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. തീർത്ഥാടക സംഘത്തിൽ പെട്ട യുവതിയാണ് പ്രസവിച്ചത്. പ്രസവവേദന വന്നതോടെ പള്ളിക്ക് പിറകിൽ വന്ന് പ്രസവിച്ചു എന്നും ഭയം കാരണമാണ് വിവരം പുറത്ത് പറയാതിരുന്നത് എന്നുമാണ് യുവതിയുടെ മൊഴി. യുവതിയെ കസ്റ്റഡിയിലെടുത്ത പോലീസ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്
യുവതിയെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം; അമ്മയെ ചോദ്യം ചെയ്യുന്നു
