നിതിന്റെ രാജിന്റെ കുടുംബത്തിന് വീട്; പ്രതിപക്ഷനേതാവിന്റെ നിർദ്ദേശപ്രകാരം 5 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കൈമാറും

AnilKumar BalaKrishnan

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദശിയും അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥിയുമായ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം മുന്‍മന്ത്രിയും അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി വി.എസ് ശിവകുമാര്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി ചെക്ക് കൈമാറും. വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുകയും നൽകും.

Share This Article