മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച്​ രണ്ട്​ വിദ്യാർഥികൾ മരിച്ചു

AnilKumar BalaKrishnan

ആലപ്പുഴ മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച്​ രണ്ട്​ വിദ്യാർഥികൾ മരിച്ചു. പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മധു, സവിത ദമ്പതികളുടെ മകൻ മാനവ്. രതീഷ് സൗമ്യ ദമ്പതികളുടെ മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംങ്ഷനിൽ ഇന്ന് പുലർച്ച രണ്ടിനായിരുന്നു സംഭവം. മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം ഓലകെട്ടി അമ്പലത്തിനു സമീപമുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം മടങ്ങവേ ആയിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

Share This Article