കൊയിലാണ്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 28 പേർക്ക് പരിക്ക്

AnilKumar BalaKrishnan

കൊയിലാണ്ടി കൊല്ലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 28 പേർക്ക് പരിക്ക്.
കൊല്ലത്തുള്ള പെട്രോൾ പമ്പിനു മുന്നിൽ വച്ച് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുത്ത പോലീസുകാരെയും വഹിച്ചുള്ള ടുറിസ്റ്റ് ബസ്സും കണ്ടയിനർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഇടിയുടെ ആഘാതത്തിൽ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ ഹൈഡ്രോളിസ് കട്ടറിന്റെ സഹായത്തോടെ പുറത്തെടുക്കുകയും പരിക്കേറ്റ 28 ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share This Article