‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ട്’: മുനവറലി ശിഹാബ് തങ്ങൾ

AnilKumar BalaKrishnan

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ല. എന്നാൽ ചർച്ചകളിൽ ചർച്ചകളിൽ പുരോഗമിക്കുമ്പോൾ ആവശ്യപ്പെടുമോ എന്ന് പറയാനാവില്ലന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.

ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞു വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. അങ്ങനെ പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ല. എല്ലാ വോട്ടുകളും യുഡിഎഫിന് ലഭ്യമായിട്ടുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ആത്മവിശ്വാസത്തിലാണ് മുസ്ലിം ലീഗ്. ഇരുപതിലധികം സീറ്റുകളിൽ വിജയം ഉറപ്പെന്ന് നേതാക്കൾ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article