“കണ്ണൂരിലെ അക്രമ സംഭവങ്ങൾ; പോലീസ് നിഷ്ക്രിയത്വം പാലിച്ചു; സിപിഎമ്മിന്റെത് പരാജയം മുന്നിൽക്കണ്ടുള്ള അക്രമം” സണ്ണി ജോസഫ്

AnilKumar BalaKrishnan

പരാജയ ഭീതി മുന്നിൽ കണ്ട് സിപിഎം ആക്രമണമാണ് കണ്ണൂരിൽ നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യു ഡി എഫ് പ്രവർത്തകർക്ക് എതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നു.
അക്രമ സംഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് കെപിസിസി പ്രസിഡന്റ്‌ വാർത്താസമ്മേളനം നടത്തിയത്. മയ്യിൽ, കോൺഗ്രസ് പ്രവർത്തകൻ ഭാസ്കരന്റെ വീട്ടിലേക്കുള്ള അക്രമത്തിൽ പോലീസ്, നിസാരവകുപ്പ് ചുമത്തി ജാമ്യത്തിൽ വിട്ടു. അക്രമത്തിൽ പോലീസ് നിഷ്‌ക്രിയത്വം പാലിച്ചുവെന്നും ആരോപണം.
പ്രകാശന്‌ കുത്തേറ്റ സംഭവത്തിൽ പോലീസ് നിർജീവമായിരുന്നു.

യുഡിഎഫ് അധികാരത്തിൽ വരുമെന്നും 100 സീറ്റ്‌ ലഭിക്കുമെന്നും കെപിസിസി അധ്യക്ഷൻ പ്രതീക്ഷ പ്രകടിപ്പിച്ചു.തിരഞ്ഞെടുപ്പിന് ശേഷം ആത്മവിശ്വാസം വർധിച്ചു .

കത്ത് വിവാദം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“കെ സുധാകരനുമായി ബന്ധപ്പെട്ട് ഒരു പ്രശനവുമില്ല.ഞാൻ ഒപ്പിട്ടില്ല, ഞാൻ എഴുതിയിട്ടില്ല, കൊടുത്തിട്ടില്ല. പരാതി നൽകിയിട്ടുണ്ട്, അന്വേഷണം വേണം .ഇത്,മറ്റൊരു കാഫിർ സ്ക്രീന്ഷോട്ട് ആണ്.”

Share This Article