മലപ്പട്ടണത്ത് വോട്ട് ചെയ്യാൻ എത്തിയ ടി കെ ഗോവിന്ദനെ കൂകിവിളിച്ച് സിപിഎം പ്രവർത്തകർ
ധർമ്മടം കീഴത്തൂരിൽ
കോൺഗ്രസ് പ്രവർത്തകന് നേരെ അക്രമമുണ്ടായി,കുഴിയിൽ പീടിക പ്രഭാകരന് (70)ആണ് മർദ്ദനമേറ്റത്.
സിപിഎം പ്രവർ ത്തകരാണ് മർദ്ദിച്ചതെന്നാണ് പരാതി
മട്ടന്നൂർ ഏളന്നൂരിൽ കള്ളവോട്ട് ആരോപിച്ച് യുഡിഎഫ് സിപിഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും, സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
തലശ്ശേരി, ഒളവിലത്ത് യുഡിഎഫ് പ്രവർത്തകന് സബാദിന് മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂർ, കാനായിയിൽ കോൺഗ്രസ് ബൂത്ത് ഏജൻറ് സുരേഷ് കാനായിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി
പുഞ്ചക്കാട്, കോൺഗ്രസ് പ്രവർത്തകനായ അഭിജിത്തിന് ബൈക്കിൽ എത്തിയ പത്തോളം പേർ ആക്രമിച്ചു.പരിക്കേറ്റ അദ്ദേഹത്തെ പ്രിയദർശിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റ അദ്ദേഹത്തെ പ്രിയദർശിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു….
തളിപ്പറമ്പ് മണ്ഡലം NDA സ്ഥാനാർത്ഥിയുടെ ഏജന്റീ നെ സിപിഎം ആക്രമിച്ചതായി പരാതി. സ്ഥാനാർത്ഥി എൻ ഹരിദാസിൻ്റെ ബൂത്ത് ഏജന്റ് കെ സോമനെ സി പി എം അക്രമിച്ചത്.

