പാലക്കാട് കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി സംഘം പണം നൽകിയതായി ആരോപണം. കോൺഗ്രസ് ആണ് ആരോപണം ഉന്നയിച്ചത്. 5000 രൂപയാണ് വൃദ്ധയ്ക്ക് നൽകിയത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയാണ് പണം നൽകിയത്. ഈ ദൃശ്യങ്ങൾ പകർത്തിയ പ്രവർത്തകരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആദ്യം പണം നൽകി എന്ന് വൃദ്ധയായ സ്ത്രീ പറഞ്ഞു പിന്നീട് പണം നൽകിയില്ല എന്നും അവർ പ്രതികരിക്കുന്നുണ്ട്. വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ഫ്ലൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി.
