കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

insight kerala

കോഴിക്കോട് കാരപ്പറമ്പ് സ്വകാര്യ ലോഡ്ജിൽ നിന്നും രണ്ട് യുവാക്കളെ 22.190 ഗ്രാം എംഡിഎംഎയുമായി പിടികൂടി. ചേവായൂർ സ്വദേശി നെന്‍മിനി മീത്തല്‍ വീട്ടില്‍ അദ്വൈദ് (23) പന്തിരങ്കാവ് തിരുത്തുമ്മല്‍ താഴം സ്വദേശി നായര്‍ കുഴി വീട്ടില്‍ കുട്ടാപ്പു എന്ന കരുൺ (24) എന്നിവരെയാണ് ഡാൻസാഫും, നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്. കോളേജ് അവധിക്കാലവും, വിഷു ആഘോഷവും കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച എംഡി എം എ ആണ് പോലീസ് കണ്ടെടുത്തത്.

Share This Article