തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി അഞ്ജലിയുടെ പേര് പുതുക്കില്ല. അഞ്ജലി പി വി എന്നത് അഞ്ജലി നായർ എന്നാക്കണം എന്നായിരുന്നു സ്ഥാനാർഥിയുടെ ആവശ്യം. എന്നാൽ വരണാധികാരി ഈ ആവശ്യം തള്ളുകയായിരുന്നു.
അഞ്ജലി പി വി എന്നായിരിക്കും ബാലറ്റിൽ രേഖപ്പെടുത്തുക. പൊതുജനങ്ങൾക്കും പോസ്റ്ററുകളിലും അഞ്ജലി നായർ എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മിൽ മറ്റൊരു പേര് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാർഥി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷയിൽ തീരുമാനം എടുക്കാൻ കോടതി വരണാധികാരിയോട് ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥിയെ കേട്ടതിനു ശേഷമാണ് പേര് മാറ്റേണ്ടതില്ല എന്ന തീരുമാനം ഉണ്ടായത്.
അഞ്ജലി നായർ അല്ല; അഞ്ജലി പി വി തന്നെ; സ്ഥാനാർത്ഥിയുടെ പേര് മാറില്ല
