പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ തെറ്റ് പറ്റിയെങ്കിൽ തിരുത്തുമെന്നു TP രാമകൃഷ്ണൻ.
വെൽഫയർ പാർട്ടിയുടെ കൺവെൻഷനിൽ തന്റെ പേര് വന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഫാത്തിമ തഹ്ലിയ.
ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് കലങ്ങി മറിയുകയാണ്
പേരാമ്പ്ര.
ഫാത്തിമ തഹ്ലിയ മതം പറഞ്ഞു വോട്ട് പിടിക്കുകയാണെന്ന അനൗൺസ്മെന്റാണ് പേരാമ്പ്രയിൽ ആദ്യമായി വിവാദം സൃഷ്ടിച്ചത്.
ഇതോടെ TP രാമകൃഷ്ണനെതിരെ പരാതിയുമായി UDF ക്യാമ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
മാതൃക പെരുമാറ്റചട്ട ലംഘനത്തിനു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
എന്നാൽ ഇത്തരമൊരു അനൗൺസ്മെന്റ് നടന്നിട്ടില്ലെന്നായിരുന്നു TP രാമകൃഷ്ണന്റെ പ്രതികരണം.
തൊട്ടു പിന്നാലെ തെഹ്ലിയ മതം പറഞ്ഞു വോട്ട് പിടിക്കുന്നുവെന്ന പരാതിയുമായി LDF ക്യാമ്പും തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകി.
ഇതിലും തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.
വെൽഫയർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ തഹ്ലിയ പങ്കെടുക്കുന്നുവെന്ന നോട്ടിസ് പ്രചരിപ്പിച്ചാണ് LDF പ്രതിരോധം തീർത്തത്.
എന്നാൽ അവസാന നിമിഷം കൺവെൻഷനിൽ പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു.
നോട്ടീസിൽ പേര് വന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഫാത്തിമ തെഹ്ലിയ ഇന്ന് നൽകിയ പ്രതികരണം.
അതേ സമയം വിവാദ അനൗൺസ്മെന്റ് നടന്നിട്ടില്ലെന്ന പ്രസ്ഥാവനയിൽ നിന്നും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന പ്രസ്താവനയിലേക്ക് TP രാമകൃഷ്ണൻ മാറി.
കാഫിർ സ്ക്രീൻഷോട്ട് പോലെ പുകയുമായിരുന്ന വിവാദത്തിനാണ് ഇതോടെ താൽകാലിക വിരാമമായത്. ഇരു സ്ഥാനാർത്ഥികൾക്കും നൽകിയ നോട്ടീസിൽ കമ്മീഷൻ ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയാനുള്ളത്

