എസ്‌.എൻ. ഓപ്പൺ സർവകലാശാലയിൽ വീണ്ടും പിൻവാതിൽ നിയമനത്തിന് നീക്കം

insight kerala

PSC യുടെ റാങ്ക് പട്ടികകൾ നിലവിലുള്ളപ്പോൾ ശ്രീ നാരായണ ഓപ്പൺ സർവ്വകലാശാലയിൽ പിൻ വാതിൽ കരാർ നിയമനങ്ങൾക്ക് സർക്കാർ ഉത്തരവ്. മാർച്ച്‌ 15 നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്

2020ൽ ആരംഭിച്ച SN ഓപ്പൺ സർവകലാശാലയിൽ അനധ്യാപക നിയമനങ്ങൾ യൂണിവേഴ്സിറ്റി നിയമത്തിൽ പിഎസ്സി മുഖേനയാണ് നടത്തേണ്ടതെങ്കിലും കഴിഞ്ഞ അഞ്ചു വർഷമായി കരാർ, ദിവസവേതന ജീവനക്കാരെ  സർവ്വകലാശാല നേരിട്ട് നിയമിക്കുകയാണ്.PSC മുഖേനയുള്ള നിയമനങ്ങൾ തടയുന്നതിന് ഓപ്പൺ, ഡിജിറ്റൽ, മലയാളം, സാങ്കേതിക സർവ്വകലാശാലകളിൽ സ്ഥിരം തസ്തികകൾ സൃഷ്ടിച്ചിട്ടില്ല.

ഓപ്പൺ സർവകലാശാലയിലെ അധിക ജോലി കണക്കിലെടുത്ത് സ്ഥിരം ജീവനക്കാർ ആവശ്യമാണെന്ന് സർക്കാരിനോട്‌ സർവകലാശാല ആവശ്യപ്പെട്ടതിനെ തുടർന്ന് 144 അനധ്യാപക തസ്തികകൾ പുതുതായി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടിരിക്കുന്നതിൽ 47 തസ്തികൾ പിഎസ്‌സി മുഖേന നിയമിക്കുവാനും 97 തസ്തികകളിൽ കരാർ,ദിവസവേതന അടിസ്ഥാനത്തിൽ നേരിട്ട് നിയമിക്കാനുമാണ് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കരാർ നിയമനം സർവ്വകലാശാല നേരിട്ട് നടത്തുമ്പോൾ പിൻവാതിൽ നിയമനം വ്യാപകമാകും.മാത്രമല്ല ഇപ്പോൾ തന്നെ സർവ്വകലാശാലയിൽ നിയമിക്കപെട്ടവരെ തുടരാൻ അനുവദിക്കാനും ഭാവിയിൽ അവരെ സ്ഥിരപ്പെടുത്താനും ഉദ്ദേശമുണ്ടെന്ന് ആരോപണമുണ്ട്

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്മാരുടെ 70 ഒഴിവുകളിൽ 36 തസ്തികകളും, കമ്പ്യൂട്ടർ അസിസ്റ്റൻറ് മാരുടെ 20 ഒഴിവുകളിൽ 10
തസ്തികകളും ലൈബ്രറിയന്റെ ഒരു ഒഴിവും ഒഴികെ ബാക്കി എല്ലാം കരാർ നിയമനമായി യൂണിവേഴ്സിറ്റി നേരിട്ട് നടത്താനാണ് സർക്കാർ ഉത്തരവ്.

മൾട്ടി ടാസ്കിങ് സ്റ്റാഫ്‌, സെക്യൂരിറ്റി, പി ആർ ഒ,
സിസ്റ്റം മാനേജർ, പ്രോഗ്രാമർ, പ്രോഗ്രാം മാനേജർ തുടങ്ങിയവയാണ് അംഗീകാരം നൽകിയിട്ടുള്ള മറ്റ് കരാർ നിയമനങ്ങൾ.

അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, പിആർഒ, ഓഫീസ് അറ്റന്റൻറ്, ഡ്രൈവർ തുടങ്ങിയ PSCറാങ്ക് പട്ടികകൾ നിലവിലുള്ള പ്പോഴാണ് കരാർ/ദിവസവേതന നിയമനം നടത്തുവാൻ സർക്കാർ സർവ്വകലാശാല യ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

സർവ്വകലാശാലയിലെ പരീക്ഷ ജോലികൾ ഉൾപ്പെടെയുള്ള രഹസ്യ സ്വഭാവമുള്ള ജോലികൾക്കായി കരാർ, ദിവസ വേതന ജീവനക്കാരെ ചുമതല പെടുത്തുന്നത് ക്രമക്കേടുകൾക്ക് വഴിവയ്ക്കുമെന്നും എല്ലാ നിയമങ്ങളും പിഎസ്സി മുഖേന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സർക്കാരിനും നിവേദനം നൽകി .

Share This Article