തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വാക്പോര്. എ.ഡി.ജി.പിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മിലായിരുന്നു തര്‍ക്കം. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ദേവസ്വം ബോര്‍ഡ് കള്ളക്കണക്ക് പറയുകയാണെന്ന് എ.ഡി.ജി.പി എം.ആര് അജിത്കുമാര്‍ കുറ്റപ്പെടുത്തി.
ഒരു മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാന്‍ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 75 നു മുകളില്‍ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് തിരിച്ചടിച്ചു.
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എ.ഡി.ജി.പി നടത്തിയ പ്രസ്താവന തിരുത്തണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. നമ്മള് യോഗം ചേരുന്നത് ഏകോപനത്തിന് വേണ്ടിയാണെന്ന് പിണറായി വിജയന് പറഞ്ഞു. ദേവസ്വം ബോര്‍ഡും പൊലിസും തമ്മില്‍ തര്‍ക്കമുണ്ടെന്ന രീതിയില്‍ പ്രചരണമുണ്ട്.
തിരക്ക് ഇപ്പോഴുണ്ടായ അസാധാരണ സാഹചര്യമല്ല. മുമ്പും തിരക്ക് ഉണ്ടായിട്ടുണ്ട്. അന്ന് പൊലിസാണ് അത് പരിഹരിച്ചത്. ആ നിലപാട് ഇപ്പോഴും തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
- നടിയെ ആക്രമിച്ച കേസ് ; രണ്ടാമത്തെ ജഡ്ജിയും പിന്മാറി

- “സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്. പക്ഷേ തോറ്റു എന്ന് ബോധ്യപ്പെടുത്താനാണ് പ്രയാസം.” സതീശൻ

- “അൻസിബയ്ക്ക് പിന്നിൽ മത വർഗീയ ശക്തികൾ ഉണ്ട്” ലക്ഷ്മി പ്രിയ

- വി ജോയിയോട് ശിവൻകുട്ടിക്ക് അതൃപ്തി ; യോഗത്തിൽ പങ്കെടുക്കുന്നില്ല

- ‘അൻസിബയുടെ പരാതിയിൽ കഴമ്പില്ല’ പൊലീസ് റിപ്പോർട്ട്


