ഡൽഹി നിയമസഭയ്ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

insight kerala

നിയമസഭാ സ്പീക്കറുടെ ഓഫീസിലേക്കാണ് ഇമൈൽ ഭീഷണി സന്ദേശം എത്തിയത്. നിയമസഭാ മന്ദിരത്തിൽ വിശദമായ പരിശോധന നടത്തിയെന്നും സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയാണ് എന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസവും സമാനമായി നിയമസഭാ മന്ദിരത്തിന് നേരെയും പ്രധാനമന്ത്രിക്ക് നേരെയും ബോംബ് ഭീഷണി ഉണ്ടായിരുന്നു. സ്പീക്കർ വിജേന്ദ്ര ഗുപ്തതയുടെ
ഇമെയിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ , ജയശങ്കർ, ഡൽഹി മുഖ്യമന്ത്രി, ഗവർണർ എന്നിവരെ വധിക്കുമെന്നും സന്ദേശത്തിൽ  പറയുന്നുണ്ട്.

Share This Article