യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കടപ്പുറത്തെ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. പ്രധാന യുഡിഎഫ്, ലീഗ് നേതാക്കളും സ്ഥാനാർത്ഥികളും രാഹുൽ ഗാന്ധിക്കൊപ്പം വേദിയിൽ അണിനിരക്കും. രാഹുൽ ഗാന്ധിയുടെ വരവിൽ ചില സർപ്രൈസുകളും കെപിസിസി ഒരുക്കിയിട്ടുണ്ട് എന്നാണ് സൂചന. പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന നേതൃയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും പങ്കെടുക്കും. പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ള ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണത്തിനായി കേരളത്തിൽ എത്തും
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കോട്ടയം ജില്ലയില്‍. രാവിലെ പത്തിന് കാഞ്ഞിരപ്പളളി സിപിഎം ഏരിയാ കമ്മിറ്റി ഒാഫിസില്‍ വാര്‍ത്തസമ്മേളനം നടത്തും. തുടര്‍ന്ന് കാഞ്ഞിരപ്പളളിയിലാണ് ആദ്യ പൊതുസമ്മേളനം. വൈകിട്ട് ചങ്ങനാശ്ശേരിയിലും ഏറ്റുമാനൂരിലും പാലായിലും പൊതുസമ്മേളനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
