മുള്ളൻപന്നിയെ ആക്രമിച്ച് കൊന്ന കേസ്; സിപിഎം നേതാവ് വെള്ളനാട് ശശി വനംവകുപ്പിന് മുന്നിൽ കീഴടങ്ങി

insight kerala

തി​രു​വ​ന​ന്ത​പു​രം: മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശി വ​നം​വ​കു​പ്പി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ആ​ഴ്ച​ക​ളോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് രാ​വി​ലെ അ​ദ്ദേ​ഹം കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വെ​ള്ള​നാ​ട് വാ​ളി​യ​റ​യി​ലെ ഒ​രു വീ​ട്ടി​ൽ ക​യ​റി​യ മു​ള്ള​ൻ​പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ശ​ശി ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട്ട മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്നതി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​നം​വ​കു​പ്പ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ക്കുകയായിരുന്നു . മൂന്ന് വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ശശിക്കെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.

കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ശ​ശി ദിവസങ്ങള്‍ക്ക് മുന്‍പ് സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയത് വാര്‍ത്തയായിരുന്നു . ശശി സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യിരുന്നു . ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രി​ക്കു​ന്ന ഒ​രാ​ൾ നി​യ​മം കൈ​യ്യി​ലെ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യക്തമാക്കിയതിനെത്തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ ശശി നി​ർ​ബ​ന്ധി​ത​നാ​യ​ത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

2024 വരെ കോൺഗ്രസിലായിരുന്ന വെള്ളനാട് ശശി പിന്നീട് സി.പി.എംൽ ചേർന്ന് മത്സരിച്ച് പ്രസിഡന്‍റ് സ്ഥാനത്തെത്തുകയായിരുന്നു. ആറാം തവണയാണ് വെള്ളനാട് ശശി പഞ്ചായത്ത് പ്രസിഡന്‍റാകുന്നത്. സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിവാദങ്ങളിൽ ഇടം പിടിച്ച ആളാണ് ശശി. അടുത്തിടെ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടിരുന്നു. 2024ല്‍ പത്തനംതിട്ടയിൽ കടയിൽ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളയും മർദിച്ചതിന് വെള്ളനാട് ശശി അറസ്റ്റിലായിരുന്നു.

2021 ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​രോ​ഗ്യ സ​ബ് സെൻറ​റി​െൻറ ശി​ലാ​ഫ​ല​കം ത​ല്ലി​ത്ത​ക​ർ​ത്തതിനും ശശി അറസ്റ്റിലായിരുന്നു.

Share This Article