കാ​മു​ക​നും എ​ട്ടു സു​ഹൃ​ത്തു​ക്ക​ളും ര​ണ്ട​ര​മാ​സം പീ​ഡി​പ്പി​ച്ചെന്ന കള്ളക്കഥ ;​ പ​തി​ന​ഞ്ചു​കാ​രിയുടെ പ്ര​ണ​യ​പ്പ​ക​യി​ൽ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത് എ​ട്ടു​കു​ടും​ബ​ങ്ങ​ൾ

AnilKumar BalaKrishnan

ത​ല​ശേ​രി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ എ​ട്ടം​ഗ സം​ഘം രണ്ടര മാസത്തോളം തുടര്‍ച്ചയായി പീ​ഡി​പ്പി​ച്ചെന്ന പരാതി കെ​ട്ടു​ക​ഥയെന്ന് കണ്ടെത്തല്‍ . എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു അന്വേഷണമാരംഭിച്ച ക​ണ്ണൂ​ർ സി​റ്റി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കെട്ടുകഥ ആണെന്ന് കണ്ടെത്തിയത്.

ആ​ൺ​സു​ഹൃ​ത്ത് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ന്‍റെ മ​റ്റ് സു​ഹൃ​ത്തു​ക്ക​ൾ​ക്കു കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്ന പ​തി​ന​ഞ്ചു​കാ​രി​യു​ടെ മൊ​ഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേരെ പിടികൂടുകയും തുടര്‍ന്ന് പരാതിക്കാരിയായ പെണ്‍കുട്ടികുട്ടിയുടെ തുടര്‍മൊഴി എടുക്കുകയും ചെയ്തതോടെയാണ് പ്ര​ണ​യ​പ്പ​ക​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് പൊലിസ് തിരിച്ചറിഞ്ഞത്. പെ​ൺ​കു​ട്ടി​യു​ടെ ആ​ദ്യ മൊ​ഴി പ്ര​കാ​രം പ്ര​തിസ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മാ​യി​രു​ന്ന എ​ട്ട് യു​വാ​ക്ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​ണ് മൂ​ന്നു ദി​വ​സം മു​ൾ​മു​ന​യി​ൽ നി​ന്ന​ശേഷം ത​ല​നാ​രി​ഴ​യ്ക്കാണ് അ​പ​മാ​ന​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത് .

ര​ണ്ട​ര മാ​സം പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നും ഇ​തി​നെ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ന​ഗ​ര​മ​ധ്യ​ത്തി​ൽ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു പൊലി​സി​നു ല​ഭി​ച്ച വി​വ​രം. വി​ഷ​യം അ​തീ​വ ഗൗ​ര​വ​ത്തി​ലെ​ടു​ത്ത പൊലിസ് സം​ഭ​വ​ത്തി​ൽ മൂ​ന്നു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തുടര്‍ന്ന് മ​റ്റ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊലിസ് വ്യാ​പ​ക​മാ​യ റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്തു. ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം, മാ​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കാ​റി​ൽ കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെണ്‍കുട്ടിയുടെ മൊ​ഴി. തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​ൺ​കു​ട്ടി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി.

പെ​ൺ​കു​ട്ടി പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ്ര​തി​ക​ളു​ടെ കോ​ൾ റെക്കോ​ർ​ഡു​ക​ളും ശേ​ഖ​രി​ച്ച പൊലിസ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​നം ന​ട​ന്ന​താ​യി സ്ഥിരീകരിച്ചില്ല . സി​സി​ടി വി ​ദൃ​ശ്യ​ങ്ങ​ളി​ലും കോ​ൾ റി​ക്കാ​ർ​ഡു​ക​ളി​ലും പെ​ൺ​കു​ട്ടി പ​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ​മ​യ​ത്തും പെ​ൺ​കു​ട്ടി പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി​ക​ളു​ടെ​യോ പെ​ൺ​കു​ട്ടി​യു​ടെ​യോ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നു​മാ​യി​ല്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം കെ​ട്ടു​ക​ഥ​യാ​ണെ​ന്ന് പൊലി​സി​നു ബോ​ധ്യ​പ്പെ​ട്ട​ത്.

ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ആ​ൺ​സു​ഹൃ​ത്ത് ത​ന്നോ​ടു​ള്ള ഇ​ഷ്‌​ടം ഉ​പേ​ക്ഷി​ക്കു​ക​യും മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി ഇ​ഷ്‌​ട​ത്തി​ലാ​കു​ക​യും ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്തി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടു​ക്കാ​നാ​ണ് പീ​ഡ​ന​ക​ഥ മെ​ന​ഞ്ഞ​തെ​ന്നു പെ​ൺ​കു​ട്ടി പൊലിസി​നോ​ടു സമ്മതിച്ചു . ഇ​തോ​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളെ പൊലിസ് വി​ട്ട​യ​ച്ചു.

മാ​ളി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ടു പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വി​നോ​ടും കൂ​ട്ടു​കാ​രോ​ടു​മാ​ണു പെ​ൺ​കു​ട്ടി പ്ര​ണ​യ​പ്പ​ക തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച​ത്. നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റു​ക​ളി​ൽ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ഉ​ൾ​പ്പെ​ടെ കോ​ട​തി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പൊലിസ്.

Share This Article