കൊച്ചി: മുൻമന്ത്രി ആൻറണി രാജുവിന് ഈ തെരഞ്ഞെടുപ്പ് കാലത്ത് കനത്ത ആഘാതം. തൊണ്ടിമുതൽ കേസിൽ ജില്ലാ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. കുറ്റവിമുക്തനാക്കാൻ ആകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധി മരവിപ്പിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രാഷ്ട്രീയമായി ഏറെ തിരിച്ചടിയാണ് ആൻറണി രാജുവിന് ഈ കേസിൽ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ ആൻറണി രാജു മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജനാധിപത്യ കേരള കോൺഗ്രസിനാണ് സിപിഎം സീറ്റ് നൽകുന്നത്. കോടതി വിധിയിലൂടെ അയോഗ്യത മാറിക്കിട്ടും എന്നാണ് ആൻറണി രാജു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഹർജി തള്ളിയതോടെ സ്ഥാനാർഥി സ്വപ്നം തകരുകയാണ്. ഒപ്പം ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയെ കൂടി ഈ വിധി സ്വാധീനിക്കും എന്നകാര്യം ഉറപ്പാണ്.
