അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്ക്കനായ കെഎസ്ആർടിസി ഡ്രൈവറെ വിമുക്ത ഭടൻ വെടിവെച്ചു കൊന്നു. ജോസ് കിലുക്കൻ എന്നയാളാണ് മരിച്ചത്. പ്രതി പോളി പൊലീസിൽ കീഴടങ്ങി. ഇയാൾ പട്ടാളത്തിൽ നിന്നും വിരമിച്ച സൈനികൻ ആണ്. കൃത്യം നടത്താൻ ഉപയോഗിച്ച തോക്കിനു ലൈസൻസ് ഉണ്ട്. പത്ത് വർഷം മുൻപ് പോളിയുടെ പിതാവ് കൊല്ലപ്പെട്ട കേസിൽ ജോസ് പ്രതിയായിരുന്നു. എന്നാൽ കേസിൽ കോടതി ഇയാളെ വെറുതെ വിട്ടു. ഇതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് നിഗമനം.
