37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഒന്‍പത് മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കം 26 പേര് ഇതിനോടകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 11 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് . ബിഹാറില്‍ നാലെണ്ണത്തില്‍ എന്‍.ഡി.എ ജയം ഉറപ്പിച്ചതാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബി.ജെ.പി,.ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന് എന്നിവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും.
