പാചകവാതക പ്രതിസന്ധി പാർലമെൻ്റിൽ ഇന്നും ഉന്നയിക്കാൻ പ്രതിപക്ഷം

AnilKumar BalaKrishnan

രണ്ട് ദിവസത്തെ അവധിക്ക് ശേഷം പാർലമെൻ്റ് ഇന്ന് വീണ്ടും ചേരും. ഊർജ പ്രതിസന്ധി വിഷയത്തിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. LPG ക്ഷാമം ഉയർത്തിക്കാട്ടി സഭക്കകത്തും പുറത്തും പ്രതിഷേധം ഉണ്ടാകും. പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമെങ്കിലും അംഗീകരിക്കാൻ സാധ്യതയില്ല. അതേസമയം സഭയുടെ മര്യാദയും അന്തസ്സും കാത്ത് സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർള ഇന്നലെ എല്ലാ എംപി മാർക്കും കത്ത് അയച്ചിരുന്നു. ചില അംഗങ്ങളുടെ പെരുമാറ്റം പാർലമെൻ്റിൻ്റെ മര്യാദയ്ക്ക് ചേരുന്നതല്ലെന്നും, സഭയിൽ പ്ലക്കാർഡുകൾ കൊണ്ടുവരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും സ്പീക്കർ കത്തിൽ ചൂണ്ടിക്കാട്ടി.

Share This Article