കുവൈത്തിലെ അമേരിക്കൻ വ്യോമത്താവളത്തിനും വിമാനത്താവളത്തിനും നേരെ ആക്രമണം,നാല് പേർക്ക് പരിക്കേറ്റു,റഡാർ സംവിധാനത്തിന് കേടുപാടുകൾ പറ്റി

AnilKumar BalaKrishnan

കുവൈത്ത് സിറ്റി : കുവൈത്തിലെ യുഎസ് സൈനിക ഉദ്യോഗസ്ഥർ താമസിക്കുന്ന വ്യോമതാവളത്തെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിന് നേരെയാണ് രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.പരിക്കേറ്റവരിൽ മൂന്നു പേർ യു.എസ് സൈനികരും ഒരാൾ കുവൈത്ത് പൗരനുമാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ-ഒതൈബി പ്രസ്താവനയിൽഅറിയിച്ചു.കുവൈത്തിലെ യുഎസിന്റെ പ്രധാന കേന്ദ്രമായ അരിഫ്ജാന് സമീപമാണ് ആക്രമണമുണ്ടായത്.
അതേസമയം,കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഏതാനും ഡ്രോണുകള്‍ ആക്രമണം നടത്തിയതായും എയര്‍പോര്‍ട്ടിന്റെ റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആര്‍ക്കും പരിക്കില്ല. കുവൈത്തില്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷ നിലനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വ്യോമയാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്ഥാപിത നടപടിക്രമങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കി.

Share This Article