തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻമോഷണം നടന്നു. രണ്ടു കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയാണ് പേരൂർക്കട പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു കോടി രൂപയുടെ ആഭരണങ്ങളാണ് കളവ് പോയത്. രത്ന കല്ലുകൾ ഉൾപ്പെടെ സ്വർണാഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. 2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്. ഇതിന് 10 ദിവസം മുമ്പും ആഭരണങ്ങൾ പുറത്തെടുത്ത് അടുക്കി വെച്ചിരുന്നു.
കൊട്ടാരത്തിൽപരിശോധന നടത്തി കണ്ടെത്താനാകാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്.

