വെള്ളാപ്പള്ളി നീക്കപ്പെട്ടത് ആശ്വാസം, എസ്.എൻ.ഡി.പി വെറും ആൾക്കൂട്ടമായി മാറി”; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സ്വാമി സച്ചിദാനന്ദ

AnilKumar BalaKrishnan

തിരുവനന്തപുരം :വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഹൈകോടതി വിധി സ്വാഗതം ചെയത് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. എസ്.എൻ.ഡി.പി വെറും ആൽക്കൂട്ടമായി മാറിയെന്നും കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി കാരണം ശ്രീനാരായണഗുരുവിന്‍റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്കരിക്കണം എന്ന ദുരവസ്ഥ പോലും ഉണ്ടായി എന്നും അങ്ങനെ ഉള്ള അവസ്ഥയിൽ ഇത്തരമൊരു മാറ്റം ഉണ്ടാവേണ്ടതും ഇനി നല്ലരീതിയിലുള്ള ഒരു ഭരണം ഉണ്ടാവേണ്ടതും എസ്.എൻ.ഡി.പി യോഗത്തെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും നവേത്ഥാനപ്രസ്ഥാനങ്ങളെ സംബന്ധിച്ചും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article