ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം ക്രൈം ബ്രാഞ്ചിൻ്റെ പിടിയിയിൽ

AnilKumar BalaKrishnan

കണ്ണൂർ : ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം ക്രൈം ബ്രാഞ്ചിൻ്റെ പിടിയിയിൽ. ന്യൂദൽഹി നാങ്ളോയി സ്വദേശി നസീർ അലിയുടെ ഭാര്യ പർവീൺ ബാനു ,മകൾ സക്കീന ഫാത്തിമ എന്നിവരെയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പിടികൂടിയത്.
2016 ഏപ്രിൽ 30ന് സിദ്ദിഖ് നഗറിൽ താമസിക്കുകയായിരുന്ന മെരടൻ കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്നു രക്ഷപ്പെട്ട പ്രതികളേ സാഹസികമായാണ് പോലീസ് പിടികൂടിയത്.വസ്ത്ര വ്യാപാരികൾ എന്ന വ്യാജന എത്തിയ ഇവർ കുഞ്ഞാമിനയുമായി സൗഹൃദത്തിലായി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയും കൈയിൽ ഉണ്ടായിരുന്ന l വളയും പണവും കവർച്ച ചെയ്ത് രക്ഷപ്പെട്ട പ്രതികൾക്ക് വേണ്ടി വ്യാപക തിരക്കിലാണ് പോലീസ് നടത്തിയത്.

Share This Article