സംസ്ഥാനത്ത് വീണ്ടും അവയവദാനം ;പാരിപ്പള്ളി സ്വദേശി വിനുവിൻ്റെ അവയവങ്ങൾ ദാനം ചെയ്യും

AnilKumar BalaKrishnan

സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹന അപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം പാരിപ്പള്ളി സ്വദേശി ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആരോഗ്യം മോശമായതിനാൽ
ഹൃദയവും നേത്രപടലവും ശസ്ത്രക്രിയയ്ക്കായി എടുക്കുന്നില്ല.
കരൾ, വൃക്കകൾ, എന്നിവയാണ് മറ്റ് മൂന്ന് പേർക്ക് പുതുജീവൻ പകരുന്നത്.
കരളും ഒരു വൃക്കയും തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മാറ്റിവെക്കുന്നത്.
ബിനു സഞ്ചരിച്ച ബൈക്ക് കഴിഞ്ഞ ദിവസം കാറുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് ഗുരുതരമായിപരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെ മസ്തിഷക മരണം സ്ഥിരികരിക്കുകയും ബന്ധുക്കൾ അവയവ ദാനത്തിന് സമ്മതിക്കുകയുമായിരുന്നു.

Share This Article