സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടു; വീണ്ടും ഡൽഹിക്ക് വിളിപ്പിച്ചു

AnilKumar BalaKrishnan

കണ്ണൂർ: കണ്ണൂരിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ നേതൃത്വം. സുധാകരനെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ എത്താൻ വേണ്ടിയാണ് നിർദേശം. കഴിഞ്ഞ ദിവസം ചർച്ചകൾക്കിടെ പിണങ്ങിയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്.

എംപിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇക്കാര്യം സുധാകരനേയും അറിയിച്ചിരുന്നു. എന്നാൽ സുധാകരൻ കണ്ണൂരിൽ മത്സരിക്കാനായി നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സുധാകരൻ പറയുന്ന ആളെ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും അദ്ദേഹം പരസ്യമായിത്തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

കെപിസിസി അധ്യക്ഷ പദവിയിൽ നിന്നും മാറ്റി സണ്ണി ജോസഫിനെ നിയമിക്കുന്ന ഘട്ടത്തിൽ സുധാകരൻ ചില ആവശ്യങ്ങൾ ഹൈക്കമാൻഡിന് മുമ്പിൽ വെച്ചിരുന്നതായാണ് വിവരം. ഇത് അംഗീകരിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകിയതായും സൂചനകളുണ്ട്. ഇതിൽ കണ്ണൂരിൽ മത്സരിക്കണമെന്നും ആവശ്യമായി ഉണ്ടെന്നാണ് വിവരം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article