പ്രതിഷേധം ശക്തമാകുന്നു; ജി സുധാകരൻ്റെ വീടിന് പോലീസ് കാവൽ

AnilKumar BalaKrishnan

ജി.സുധാകരൻ്റെ വീടിന് പൊലീസ് കാവൽ
പുന്നപ്ര പൊലീസിനാണ് ചുമതല.
സുധാകരനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സുരക്ഷ. സുധാകരൻ്റെ വീടിന് സമീപം ബാനറും. കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും എന്ന് ബാനറിൽ. അതേസമയം ബ്രാഞ്ച് തലം മുതൽ യോഗങ്ങൾ ചേർന്ന് എന്ത് കൊണ്ട് സുധാകരൻ പാർട്ടി വിട്ടു എന്ന് പ്രവർത്തകരെ
ബോധ്യപ്പെടുത്താൻ ആണ് നേതൃത്വത്തിൻ്റെ നീക്കം.വ്യക്തിപരമായ വിമർശനം ആക്ഷേപം ആകരുതെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുധാകരന് യുഡിഎഫ് പിന്തുണ നേരത്തെ ലഭിച്ചിരുന്നു എന്നാണ് നേതൃത്വം വിലയിരുത്തുന്നത്

ജി. സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാൻ സിപിഎം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണ്ണായക ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുഭാവം വേണ്ട എന്ന നിലപാടാണ് നേതൃത്വം നൽകിയിരിക്കുന്നത്. സുധാകരനെ പ്രകോപിക്കേണ്ടെന്ന ആദ്യ നിലപാട് മാറ്റി. തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനാകും എന്ന പ്രഖ്യാപനം വന്നതോടെ ജാഗ്രതയിലാണ് സിപിഎം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ഭൂരിഭാഗം ലോക്കൽ ,ഏരിയ കമ്മിറ്റികളും ചേർന്ന് സ്ഥിതി വിലയിരുത്തി. പാർട്ടി അംഗങ്ങളിൽ ഒരാൾ പോലും സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. 

Share This Article