യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കാറുകളും പണവും അഹരിച്ച കേസിലെ പ്രതികൾ പിടിയിൽ

AnilKumar BalaKrishnan

വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്ത് തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും കാറുകൾ അപഹരിക്കുകയും ചെയ്ത ചെയ്ത കേസിലെ 1.) ഒന്നാം പ്രതി ചേർത്തല തെക്ക് പി.ഒ ആശാരിപ്പറമ്പ് വീട്ടിൽ സതീഷ് @ കുരുട് ( വയസ്സ് 34) , 2.) അഞ്ചാം പ്രതി ഞാറക്കൽ വാർഡ് 13 ഞാറക്കൽ പി.ഒ പെരുമ്പള്ളിക്കര കൊല്ലംവേലിക്കകത്ത് വീട്ടിൽ ജോസഫ് ലിബിൻ ഡിക്രൂസ് @ലിംബൂട്ടൻ (വയസ്സ് 30), 3.) ആറാം പ്രതി എറണാകുളം ഉദയംപേരൂർ പാലത്തിങ്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (വയസ്സ് 28) എന്നിവരെയാണ് അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്. 20-02 -2026 തീയതി ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേർത്തല സ്വദേശിയായ യുവാവിനെയാണ് സംഘം മർദ്ദിച്ചത്. എസ്ഐ ഡി സഞ്ജീവ് കുമാർ, എഎസ്ഐ ബൈജു കെ ആർ, സീനിയർ സിപിഓ ജിതിൻ, സിപിഓ മാരായ നന്ദുലാൽ, യദു പ്രിയ, ഡിവൈഎസ്പി സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥൻ സീനിയർ സിപിഓ ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊലപാതകവും വധശ്രമവും ഉൾപ്പെടെ 13 ഓളം കേസുകളിൽ പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി സതീഷ്. അഞ്ചാം പ്രതിയായ ജോസഫ് ലിബിൻ ഡിക്രൂസിന് എറണാകുളത്തു നിരവധി കേസുകളുണ്ട്. ഈ കേസിലെ ഏഴാം പ്രതിയായ കലേഷ് അരൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുള്ളയാളും റൗഡി ലിസ്റ്റിൽ പെട്ടയാളും ആണ്. ഈ കേസിൽ മൊത്തം 10 പ്രതികൾ ആണുള്ളത്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്നും ഉടൻ പിടിയിൽ ആകുമെന്നും പോലീസ് അറിയിച്ചു.

Share This Article