തന്റെ പ്രായം സംബന്ധിച്ച് വിശദീകരണവുമായി തിരുവനന്തപുരത്ത് വിവാഹിതയായ കുഭമേള വൈറൽ പെൺകുട്ടി മോണാലിസയെന്ന മോനി ഭോസ് ലെയും ഭർത്താവ് ഫർമാൻ ഖാനും.
മോണാലിസയ്ക്ക് 18 വയസ് പൂർത്തിയായില്ലെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് ഇരുവരും തെളിവുകളുമായി വാർത്താ സമ്മേളനം നടത്തിയത്. ആധാർ കാർഡും സംസ്ഥാന സർക്കാർ നൽകിയ വിവാഹ സർട്ടിഫിക്കറ്റും ഇവർ ഹാജരാക്കി. തൽക്കാലം സംസ്ഥാനത്ത് തുടരാനാണ് ഇവരുടെ തീരുമാനം. രേഖകൾ പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്ന് അരുമാനൂർ ക്ഷേത്രഭാരവാഹികളും വ്യക്തമാക്കി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എഎ റഹിം തുടങ്ങിയവർ വിവാഹ സമയത്ത് ക്ഷേത്രത്തിൽ എത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു.
തന്റെ പ്രായം സംബന്ധിച്ച് വിശദീകരണവുമായി കുഭമേള വൈറൽ പെൺകുട്ടി മോണാലിസ
