റംസാന്‍ നോമ്പുമൂലം കേരളത്തിലും മരണം; പരീക്ഷ കഴിഞ്ഞ് മടങ്ങവെ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചത് വിവാദമാവുന്നു; വെള്ളം കുടിക്കാതെ ഉപവസിക്കുന്നത് അപകടകരമാണന്ന് ഡോക്ടര്‍മാരും എക്‌സ് മുസ്‌ലീങ്ങളും

AnilKumar BalaKrishnan

special report

എം റിജു

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിദ്യാര്‍ത്ഥിനി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചത് വിവാദമാവുന്നു. പെരിന്തല്‍മണ്ണ താന്ന്യം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി, ബാദിറ എന്ന 17കാരിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വീടിന് സമീപത്ത്‌വെച്ചാണ് മരണം. വീണുകിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിവന്ന് ആശുപത്രിയിലാക്കിങ്കെിലും രക്ഷിക്കാനായില്ല. ഈ വാര്‍ത്ത ഒരു സാധാരണ മരണമായാണ് കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും എക്‌സ്മുസ്‌ലീം സംഘടനകളും, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയും, സ്വതന്ത്രചിന്തകരായ ഡോക്ടര്‍മാരും വിഷയം ഏറ്റെടുത്തിരിക്കയാണ്. ഇത് നോമ്പ് മൂലമാണെന്നാണ് അവര്‍ ആരോപിക്കുന്നത്. ആരിഫ്ഹുസൈന്‍ തെരുവത്തിനെപ്പോലുള്ള സ്വതന്ത്രചിന്തകര്‍ ഈ വിഷയം വലിയതോതില്‍ ചര്‍ച്ചയാക്കുന്നുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

റമദാന്‍ നോമ്പ് എന്നത് ഒരു സാധാരണ ഇന്റന്‍മിറ്റന്റ് ഫാസിറ്റിങ്് അല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ പകല്‍ മുഴുവന്‍ ഉപവസിക്കുന്നത്, ഈ വേനക്കാലത്ത് അപകടകരമാണ്. ചൂടും നിര്‍ജ്ജലീകരണവും ഒന്നിച്ചുവന്നാല്‍ അത് മരണ കാരണമാവും. 18 വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ളവരും നോമ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് എക്‌സ് മുസ്‌ലീം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഡയബറ്റിസ്, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം, പ്രഷര്‍ എന്നീരോഗങ്ങള്‍ ഉള്ളവര്‍ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ എന്നിവര്‍ വെള്ളം കുടിക്കാതെ ഉപവസിക്കരുതെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പുണ്ട്. അത് മരുന്നുകളുടെ ഫലവും കുറക്കും. നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുന്നത് വലിയ അപകടത്തിന് വഴിവെക്കും. തലകറക്കം, കടുത്ത നിറത്തിലുള്ള മൂത്രം, മൈഗ്രേന്‍/തലവേദന, തളര്‍ച്ച, വേഗത്തിലുള്ള ഹൃദയമിടിപ്പ്, പേശീവേദന, കോച്ചിപിടുത്തം എന്നിവയൊക്കെ അപകടത്തിന്റെ ലക്ഷണങ്ങളാണ്. ഇവയെ വെറും ഭക്തിയുടെ പരീക്ഷണം മാത്രമായി കാണരുത്.

ഒരു ദിവസത്തേക്ക് മുഴുവന്‍ വേണ്ട വെള്ളം നമുക്ക് ശരീരത്തില്‍ സംഭരിച്ചു വെക്കാന്‍ കഴിയില്ല. അത്താഴത്തിന് അമിതമായി വെള്ളം കുടിക്കുന്നത് നിങ്ങളെ ഒരു ഒട്ടകമാക്കില്ല, പകരം അത് കൂടെക്കൂടെ മൂത്രമൊഴിക്കാനും,രക്തത്തില്‍ ഉപ്പിന്റെ അളവ് കുറയുന്ന അവസ്ഥ വരാനും മാത്രമേ സഹായിക്കൂ. ഇതുമൂലം മരണം വരെ സംഭവിക്കാം. ഡ്രൈ ഫാസ്റ്റിങ്് കാരണം ഹീറ്റ് സ്‌ട്രോക്ക്, വൃക്ക തകരാറുകള്‍, അപസ്മാരം എന്നിവയും ഉണ്ടാവാം. ഇത്തരം കാര്യങ്ങള്‍ അപൂര്‍വ്വമായിരിക്കാം, പക്ഷേ എനിക്ക് സംഭവിക്കില്ല എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഡ്രൈവിംഗ്, മെഷീനുകള്‍ ഉപയോഗിച്ചുള്ള ജോലി, ഉയരങ്ങളില്‍ നിന്നുള്ള പണി, കഠിനമായ അധ്വാനം എന്നിവ ചെയ്യുന്നവര്‍ നോമ്പ് ഒഴിവാക്കുക. ഒരു നിമിഷത്തെ തലകറക്കം നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കാമെന്നും സ്വതന്ത്രചിന്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.” നിങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ശാസ്ത്രമാണ് നിങ്ങളെ രക്ഷിക്കുന്നത്. എമര്‍ജന്‍സി കെയര്‍, ഐ വി ഫ്‌ളൂയിഡ്, കൃത്യമായ നിരീക്ഷണം, മരുന്നുകള്‍ എന്നിവയാണ് അവിടെ പ്രധാനം. പ്രാര്‍ത്ഥനകള്‍ കൊണ്ട് ഒരു കാര്യവുമില്ല.”- സ്വതന്ത്രചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത് ചൂണ്ടിക്കാട്ടുന്നു.

Share This Article