31 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്ക് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ്  കമ്മറ്റി  അംഗീകാരം നല്‍കി

AnilKumar BalaKrishnan

നിയമസഭ തെരഞ്ഞെടുപ്പിനായി 31 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്ക് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ്  കമ്മറ്റി  അംഗീകാരം നല്‍കി. സിറ്റിംഗ് എംഎല്‍എമാരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കെ. ബാബു,എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ പട്ടികയില്‍ ഇല്ല.
നിലവിലെ എം.പിമാരും  ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി. രണ്ടാംഘട്ട  ചർച്ചകൾ നാളെ  ആരംഭിക്കും. തിരുവനന്തപുരം സീറ്റ് സിഎംപിക്ക് വിട്ടു നൽകാനും തീരുമാനിച്ചിരുന്നു.

വട്ടിയൂർക്കാവ്-കെ. മുരളീധരൻ, കുന്നത്തുനാട്-വി.പി സജീന്ദ്രൻ, മണലൂർ-ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂർ-ഒ.ജെ.ജനീഷ്, കൊട്ടാരക്കര-ഐഷ പോറ്റി, പത്തനാപുരം-ജ്യോതികുമാർ ചാമക്കാല, തൃത്താല-വി.ടി ബൽറാം, കൊയിലാണ്ടി-കെ. പ്രവീൺകുമാർ, നാദാപുരം-കെ.എം അഭിജിത്ത്, കോഴിക്കോട് നോർത്ത്-കെ ജയന്ത്, എലത്തൂർ-വിദ്യ ബാലകൃഷ്ണൻ, പൊന്നാനി-കെ.നൗഷാദലി എന്നിവിടങ്ങളിലാണ് തീരുമാനമായതെന്നാണ് റിപ്പോർട്ടുകൾ.

31 പേരുകൾ അംഗീകരിച്ചെങ്കിലും സാഹചര്യം നോക്കിയായിരിക്കും പ്രഖ്യാപനം എന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎൽഎമാർ ഇവരാണ്..

1.പേരാവൂർ- സണ്ണി ജോസഫ്

2.ഇരിക്കൂർ-സജീവ് ജോസഫ്

3.സുൽത്താൻ ബത്തേരി-ഐ.സി ബാലകൃഷ്ണൻ

4.കൽപറ്റ-ടി. സിദ്ദിഖ്

5.വണ്ടൂർ-എ.പി അനിൽകുമാർ

6.നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്

7.ചാലക്കുടി-സനീഷ് കുമാർ ജോസഫ്

8.അങ്കമാലി-റോജി എം ജോൺ

insight kerala

9.ആലുവ-അൻവർ സാദത്ത്

10.പറവൂർ-വി.ഡി സതീശൻ

11.എറണാകുളം-ടി.ജെ വിനോദ്

12.തൃക്കാക്കര-ഉമ തോമസ്

13.മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ

14.കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ

15.പുതുപ്പള്ളി-ചാണ്ടി ഉമ്മൻ

16.ഹരിപ്പാട്-രമേശ് ചെന്നിത്തല

17.കരുനാഗപ്പള്ളി-സി ആർ മഹേഷ്

18.കുണ്ടറ-പി.സി വിഷ്ണുനാഥ്

19.കോവളം-എം. വിൻസെന്റ്

Share This Article