തിരുവനന്തപുരം: പണിതീരാത്ത കായിക ഭവൻ കെട്ടിടം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്ത സംഭവം വിവാദമാകുന്നു. ഏഴ് നിലകളിൽ ഒരുങ്ങുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.. കർട്ടൻ ഉപയോഗിച്ച് മറച്ചായിരുന്നു കെട്ടിടം ഉദ്ഘാടനത്തിനായി ഒരുക്കിയിരുന്നത്. അതേസമയം കായിക മന്ത്രിക്കെതിരെ കേരള ഒളിമ്പിക് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തി.
7 നിലയിൽ ഒരുങ്ങുന്ന കായിക ഭവന്റെ ആദ്യ ഘട്ട ഉദ്ഘാടനമാണ് നടന്നത്.. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപ് കായിക ഭവന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിൽ കടുത്ത വിമർശനം ഉയരുന്നതിനിടയായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്മാൻ തന്നെ എത്തി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്.
25 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ടമായുള്ള മൂന്നുനിലകളുടെ നിർമാണമാണം പൂർത്തിയായാതായി മന്ത്രി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു
എന്നാൽ, കായിക ഭവന്റെ നിർമ്മാണത്തിനായി ആദ്യഘട്ടമായി അനുവദിച്ച എട്ടരക്കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത് എന്ന് മന്ത്രി പിന്നീട് ന്യായീകരിച്ചു.
അതേസമയം കേരള ഒളിമ്പിക് അസോസിയേഷൻ കായിക ഭവനിലേക്ക് ധർണ്ണ സംഘടിപ്പിച്ചു . കായിക ഭവനിൽ ഒളിമ്പിക് അസോസിയേഷന് പ്രത്യേക സ്ഥലം അനുവദിക്കുമെന്ന കരാർ സർക്കാർ ലംഘിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ .. കേരളത്തിലെ കായിക മേഖലയുടെ അവസ്ഥയാണ് കായിക ഭവന് എന്നും കായിക താരങ്ങൾക്കും വിദ്യാർഥികൾക്കും ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതില്ല എന്നും ഒളിമ്പിക് അസോസിയേഷൻ ആരോപിച്ചു.
കായികഭവന്റെ നിർമ്മാണം ഇതുവരെ പൂർണമായിട്ടില്ല എന്ന് മാത്രമല്ല കർട്ടൻ ഇട്ടു മറച്ചാണ് കെട്ടിടത്തെ ഉദ്ഘാടനത്തിനായി ഒരുക്കിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

