സഞ്ജുവിന് ജന്മനാട്ടിൽ വൻ സ്വീകരണം; മന്ത്രി വി ശിവൻകുട്ടി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു

AnilKumar BalaKrishnan

ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ജന്മനാടായ വിഴിഞ്ഞത്തെ വീട്ടിലെത്തി. വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു സ്വന്തം നാട്ടില്‍ പറന്നിറങ്ങിയത്. മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എംപി എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.. പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും വിജയം സമർപ്പിക്കുന്നതായി സഞ്ജു പറഞ്ഞു

T 20 ലോക കപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ സഞ്ജു സാംസന് ആവേശല സ്വീകരണം ആണ് നിന്നും നൽകിയത്.. മന്ത്രി വി ശിവന്‍കുട്ടി, എംപി എ എ റഹീം തുടങ്ങിയവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി സഞ്ജുവിനെ സ്വീകരിച്ചു..
തന്നെ സ്നേഹിച്ചവർക്കും പ്രാർത്ഥിച്ചവർക്കും ഈ വിജയം സമർപ്പിക്കുന്നതായി സഞ്ജു പറഞ്ഞു. കരിയറിലെ നിർണ്ണായകമായ ഘട്ടത്തിൽ സച്ചിൻ തെൻഡുൽക്കർ നൽകിയ പിന്തുണയെക്കുറിച്ചും താരം വചാലനായി

2026 ടി – 20 ലോകകപ്പിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ സഞ്ജുവിൻ്റെ പ്രകടനമായിരുന്നു നിർണായകമായത്. അഞ്ച് മത്സരങ്ങളിൽ കളിച്ച താരം മൂന്ന് അർധ സെഞ്ച്വറികളടക്കം 321 റൺസ് നേടിയിരുന്നു. ഈ പ്രകടനത്തോടെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും താരം കരസ്ഥമാക്കി.. നാളെ ഡൽഹിയിൽ ടീം ഇന്ത്യയുടെ വിജയാഘോഷ ചടങ്ങുകൾ ഉള്ളതിനാൽ താരം അങ്ങോട്ട് തിരിക്കും… അതേസമയം സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article