തിരുവനന്തപുരം: ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദുമേനോൻ തന്നെ വിളിച്ചെന്ന കാര്യം സ്ഥിരീകരിച്ച് ആർ ശ്രീലേഖ. സഹായം ചോദിച്ച് ബിന്ദു വിളിച്ചിരുന്നുവെന്നും ബിന്ദു പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ലെന്നും ആർ ശ്രീലേഖ പ്രതികരിച്ചു. പൊലീസിന്റെ സഹായം തേടാൻ താൻ നിർദ്ദേശിച്ചു. സെൻസിറ്റീവ് ഇഷ്യുവെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ആർ ശ്രീലേഖ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നര രണ്ട് മണി സമയത്ത് ബിന്ദു വിളിച്ചിരുന്നു. ബിന്ദു എന്നോട് പറഞ്ഞു ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന്. ഇതാണ് സംഭവമെന്നും പറഞ്ഞു. അത് ഞാനിവിടെ വിവരിക്കുന്നത് ശരിയല്ലാത്തത് കൊണ്ട് പറയുന്നില്ല. ബിന്ദു എന്നോട് എന്താ ചേച്ചി ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ഞാൻ പറഞ്ഞു, മോളേ 112 വിളിക്കൂ. പൊലീസിനെ വരുത്തൂ, അവര്‍ ഹെൽപ് ചെയ്യും എന്ന് പറഞ്ഞു. അതാണ് ഉണ്ടായത്. പൊലീസ് വന്നിട്ടും സംസാരിച്ചിരുന്നു. പിന്നെന്താണ് ഉണ്ടായതെന്ന് ഞാൻ പറയുന്നില്ല. അത് ബിന്ദുവിന്റെ കാര്യമാണല്ലോ. ഇഷ്യൂ സെന്‍സിറ്റീവാണ്. “ആർ ശ്രീലേഖ പ്രതികരിച്ചു.
