പത്തനംതിട്ട ഇലന്തൂരിലെ നരബലിക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. തമിഴ്നാട് ധർമപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിലാണ് വിചാരണ ആരംഭിക്കുക. കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസിലിയുടെ കൊലപാതകക്കേസിൽ അടുത്തയാഴ്ചയും വിചാരണ തുടങ്ങും. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, ആയുർവേദ ചികിത്സകൻ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരാണ് പ്രതികൾ. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട് അനാദരവ് എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജഡ്ജി.T. മധുസൂദനനാണ് കേസ് പരിഗണിക്കുന്നത്.
