സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള സർക്കുലർ പള്ളികളിൽ വായിച്ചു. പള്ളികളിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സർക്കുലർ. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ ആർജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയെന്ന് വിമർശനം. കേന്ദ്രം സംസ്ഥാനത്തെയും സംസ്ഥാനം കേന്ദ്രത്തെയും പഴിചാരുന്ന സംവിധാനമല്ല ഉണ്ടാകേണ്ടത് എന്നും ചക്കുലർ ചൂണ്ടിക്കാട്ടുന്നു.
ബാറുകളുടെ സമയം ദീർഘിപ്പിച്ചതിനെതിരെ ശക്തമായി പ്രതിഷേധം കെസിബിസി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. സഭകളൊക്കെ സർക്കാരിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പള്ളികളിൽ ഇടയലേഖനം വായിച്ചത്.
തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സഭയെ ഒപ്പംനിർത്താൻ സർക്കാർ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശ നടപ്പാക്കുകയും ഭിന്നശേഷി അധ്യാപക നിയമനത്തിൽ സഭയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മദ്യനയത്തിൽ സർക്കാറിന് അടിപതറി . ക്രൈസ്തവ സഭകൾ ഒന്നടങ്കം മദ്യനയത്തിനെതിരെ രംഗത്തുവരികയാണ്.

