പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ.
തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
രാഹുലിനെ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ സമയം പ്രത്യേക നിർദേശമുണ്ടായിട്ടും ഡിവൈഎസ്പി എത്തിയില്ലെന്നും
വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.
ഡിവൈഎസ്പിയുടെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചയെന്നും ഇത് സംബന്ധിച്ച
മറുപടി തൃപ്തികരമല്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
ഡിജിപിയുടെ ശുപാർശയെത്തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ സസ്പെൻഷൻ.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
