ആൻ്റണി രാജുവിൻ്റ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

AnilKumar BalaKrishnan

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം അനുവദിക്കരുത്. അടിവസ്ത്രത്തിൽ മാറ്റം വരുത്തിയത് തൊണ്ടിമുതൽ ആന്റണി രാജുവിന്റെ കൈവശം ഇരുന്നപ്പോൾ. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ളത് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും ആ അവശ്യത്തിന് ശിക്ഷ മരവിപ്പിക്കരുതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ജൂനിയർ അഭിഭാഷകനായിരുന്ന പ്രതി തൊണ്ടിമുതൽ തിരിമറി നടത്തിയതിന് തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് പ്രോസിക്യൂഷന്റെ മറുപടി.

Share This Article