സമ്മർദ്ദ തന്ത്രവുമായി ജി സുധാകരൻ; അംഗത്വം പുതുക്കുന്നില്ലെന്ന് എഫ് ബി പോസ്റ്റ്

insight kerala

നിയമസഭ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ സമ്മർദ്ദവുമായി ജി സുധാകരൻ. അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിമർശനം. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. എം വി ഗോവിന്ദന്റേത് ശരിയല്ലാത്ത പ്രയോഗം. സെക്രട്ടറി കളിയാക്കി ചിരിച്ചു. ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെയും വിമർശനം. മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരൻ

സിപിഎം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി. സുധാകരൻ. ബ്രാഞ്ച് സെക്രട്ടറി നേരിട്ട് എത്തിയിട്ടും പുതുക്കുന്നില്ലെന്ന് അറിയിച്ചു. വീട്ടിൽ സ്‌കൂട്ടണി ഫോം എത്തിച്ചെങ്കിലും പൂരിപ്പിച്ചു നൽകാൻ തയാറായില്ല.

സുധാകരൻ ഒഴികെ 18 അംഗംങ്ങളിൽ 17 പേരുടെയും ഫോം ജില്ലാകമ്മറ്റിക്ക് നൽകി. ജില്ലാ കമ്മറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എം.വി ഗോവിന്ദന്റെ പ്രതികരണമാണ് സുധാകരനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ജില്ല- സംസ്ഥാന നേതൃത്വങ്ങൾ കൈമാറിയിൽ ലിസ്റ്റിൽ ജി. സുധാകരന് സീറ്റില്ല.

Share This Article