കോഴിക്കോട് പോക്സോ കേസില്‍ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയില്‍. സദ്ദാം ഹുസ്സെൻ ആണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി സ്നേഹം നടിച്ച് എറണാകുളത്തുള്ള ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കോഴിക്കോട് നല്ലളം പോലീസ് കേസെടുത്തിരുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി എറണാകുളത്തുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നല്ലളം പോലീസ് മൊഴിയെടുക്കുന്നതിനിടെയാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ച വിവരം പെൺകുട്ടി തുറന്നുപറയുന്നത്. ശേഷം പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
