കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നൽകിയെന്ന ആരോപണത്തിന് പിന്നാലെ
പ്രതിഷേധം ശക്തം. യുഡിവെെഎഫ് പ്രവർത്തകർ ആശുപത്രിയിൽ
പ്രതിഷേധിച്ചു. ഇന്നലെയാണ് മൈനാഗപ്പള്ളി സ്വദേശിയായ പെൺകുട്ടി ചികിത്സയ്ക്ക് എത്തിയത്. ശ്വാസംമുട്ടൽ മാറുന്നതിനുള്ള കുത്തിവെയ്പ്പിന് ഡോക്ടര്‍ നിർദേശിച്ചതോടെ കുറിപ്പുമായി ഇന്‍ജക്ഷന്‍ മുറിയിലെത്തി. ഇതേ സമയം തെരുവു നായയുടെ കടിയേറ്റ മറ്റൊരാളും ചികിത്സയ്ക്ക് എത്തിയിരുന്നു. ഇയാൾക്ക് നൽകേണ്ട പേവിഷ
വക്സിൻ്റെ ടെസ്റ്റ് ഡോസ് ആളുമാറി പെൺകുട്ടിക്ക് നൽകിയെന്നാണ് ആരോപണം.
വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്
ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.
ശ്വാസംമുട്ടൽ; രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നൽകിയെന്ന് ആരോപണം; പ്രതിഷേധം ശക്തം
