ആലപ്പുഴയിൽ CPM സിറ്റിങ്ങ് എംഎൽഎമാർ വീണ്ടും മൽസരിക്കാൻ ശുപാർശ നൽകി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുൻപ് ജില്ലാ സെക്രട്ടറി ആർ നാസർ, മുൻ മന്ത്രി ജി സുധാകരൻ എന്നിവരുടെ പേരുകൾ ഉയർന്ന് കേട്ടെങ്കിലും സിറ്റിങ് എംഎൽഎമാർ മത്സരിക്കട്ടെ എന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നണികൾ കളം നിറഞ്ഞതോടെ ആലപ്പുഴയിലെ സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച ധാരണകളാണ് ഏറ്റവുമൊടുവിൽ പുറത്ത് വരുന്നത്..
മൽസര രംഗത്ത് ഇറങ്ങുന്ന സ്ഥാനാർഥികളെ സംബന്ധിച്ച് ചില മാനദണ്ഡങ്ങൾ പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ചിരുന്നു. ഇക്കുറിയും ജില്ലയിൽ അതേ നിലപാട് തുടരാൻ തന്നെയാണ് പാർട്ടി തീരുമാനം. സിറ്റിങ് എംഎൽഎമാർ മത്സരിക്കട്ടെ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശം. അതേസമയം
അരൂരിലേക്ക് ദലീമയ്ക്കൊപ്പം ജില്ലാ സെക്രട്ടറി ആർ നാസറിൻ്റെ പേര് വീണ്ടും ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. നേരത്തെ കായംകുളത്തും ആർ നാസറിൻ്റെ പേര് ഉയർന്ന് വന്നിരുന്നു. എന്നാൽ കായംകുളത്ത് നാസർ മൽസരിക്കണമെന്ന നിർദ്ദേശം ഒഴിവാക്കി അരൂർ മാത്രമായി ഉൾപ്പെടുത്തുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഇന്ന് ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തു. മുൻപ് മുൻ മന്ത്രി ജി. സുധാകരൻ്റെ പേരിന് ഒപ്പം മുൻ എംപി എ.എം. ആരിഫിൻ്റെ പേരും സ്ഥാനാർഥി സാധ്യത പട്ടികയിൽ ഉയർന്ന് കേട്ടിരുന്നു. എന്നാൽ
ഇന്ന് ചേർന്ന ജില്ലാ സെക്രട്ടിയേറ്റ് യോഗത്തിൽ
ഈ സാധ്യതകൾ മാറി മറിയുകയായിരുന്നു
