വിമാനങ്ങള്‍ വഴിമാറ്റി വിട്ടതിനെതുടര്‍ന്ന് കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളായ യാത്രക്കാര്‍ പാകിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്ന് (മാര്‍ച്ച 02) ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തി. അര്‍ദ്ധരാത്രി 12.30 ന്റെ (മാര്‍ച്ച് 03) ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക് തിരിക്കും. മാര്‍ച്ച് 03 ന് പുലര്‍ച്ചെയുളള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലേയ്ക്കും തിരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
