തൃപ്പൂണിത്തുറയിൽ കെ ബാബുവിന് പകരക്കാരനായി എം ലിജു യുഡിഎഫ് സ്ഥാനാർത്ഥി?

insight kerala

നിയമസഭ തിരഞ്ഞെടുപ്പിൽ , തൃപ്പൂണിത്തുറയിൽ എം ലിജു സ്ഥാനാർത്ഥി പട്ടികയിൽ . കെ ബാബുവിന് പകരം സ്ഥാനാർത്ഥിയായി എം ലിജുവിനെയാണ് നേതൃത്വം കൂടുതൽ പരിഗണിക്കുന്നത്. സാമുദായിക പരിഗണന കണക്കിലെടുത്താണ് ലിജുവിന് നറുക്ക് വീഴുന്നത്. ലിജുവിൻ്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ചിരുന്ന തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് രീതിയിൽ സ്വാധീനിക്കുകയെന്നത് സജീവ ചർച്ചയിലുണ്ട്. ബിജെപി എ ക്ലാസ് മണ്ഡലമായി കാണുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ശിവശങ്കറിനെയും കെവിഎസ് ഹരിദാസിനെയും ആണ് ബിജെപി പരിഗണിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article