വിവാദ ചിത്രം ‘ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ ന് പ്രദർശനാനുമതി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ടീസറും ട്രെയ്‌ലറും ചിത്രത്തിന്റെ ഭാഗമല്ല. സെൻസർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് വേണം കരുതാൻ എന്നും കോടതി നിരീക്ഷണം. ജസ്റ്റിസ് അരവിന്ദ് ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷണനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്.
കേരള സ്റ്റോറി ടു റിലീസ് തടഞ്ഞ സംഭവത്തെ തുടർന്ന് നിർമ്മാതാക്കൾ അടിയന്തര നീക്കം നടത്തുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു. ചിത്രത്തിന്റെ ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹർജികൾ ഫയൽ ചെയ്തതെന്ന് നിർമാതാവ് കോടതിയിൽ വാദിച്ചു.
