ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിന് സമീപം വെച്ച് കാർത്തികപള്ളി സ്വദേശി കാർത്തികിനെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലിസും ചേർന്ന് പിടികൂടിയത്. ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതിയുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു എംഡിഎംഎ . കേരളത്തിന് പുറത്ത് നഴ്സിംഗിന് പഠിക്കുന്ന ഇയാൾ നാട്ടിൽ വരുമ്പോൾ അവിടെ നിന്നും 1000 രൂപയക്ക് എംഡിഎംഎ വാങ്ങി ഇവിടെ നാട്ടിൽ 5000 രൂപയ്ക്കാണ് വിൽപ്പന നടത്തി വന്നിരുന്നത്. ജില്ലാ പോലിസ് നാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
