ആലപ്പുഴ: പള്ളിത്തോട് മരിച്ച നിലയിൽ കണ്ട അമ്മയെ മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചിട്ടു. മകൻ ഗിരീഷ് കസ്റ്റഡിയിൽ. പള്ളിത്തോട് സ്വദേശിനി രാധയെ ഇന്നലെ രാവിലെ ആണ് മരിച്ച നിലയിൽ കണ്ടത്. ഇതോടെ മകൻ അമ്മയെ വീടിൻ്റെ അടുക്കളയിൽ കുഴിച്ചിടുകയായിരുന്നു.മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ അറിയിച്ചതോടെ രാത്രി പൊലിസ് സ്ഥലത്തെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുവാനുള്ള നീക്കത്തിലാണ് പോലീസ്. നിലവിൽ അസ്വാഭിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്…
