ഇടുക്കി തടിയമ്പാടിന് സമീപം പെരിയാറിൽ നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി.
പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് രണ്ട് പെരുമ്പാമ്പുകൾ കുടുങ്ങി കിടന്നത്. മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു.പെരിയാറിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കിയുള്ള മത്സ്യബന്ധനം വർദ്ധിച്ചിരിക്കുകയാണ്. വിഷാംശം കലർന്ന ജലമോ മലിനീകരണം മൂലമോ ആകാം പെരുമ്പാമ്പുകൾ കൂട്ടത്തോടെ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് മത്സ്യങ്ങളും ചത്തുപൊങ്ങിയിട്ടുണ്ട്.
പെരിയാറിൽ നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി
