തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെ പ്രായപരിധി ഉയർത്തി സംസ്ഥാന സർക്കാരിൻറെ സുപ്രധാനമായ തീരുമാനം. ജനറൽ വിഭാഗത്തിൽ 36 വയസ്സ് എന്നത് നാലുവർഷം ഉയർത്തി 40 വയസ്സ് ആക്കി. എസ് സി എസ് ടി വിഭാഗത്തിന് 40 വയസ്സ് എന്നത് 45 വയസ്സ് ആക്കി ഉയർത്തി. മറ്റ് വിഭാഗങ്ങൾക്കും സമാന രീതിയിൽ പ്രായപരിധി ഉയർത്തിയിട്ടുണ്ട്. പ്രത്യേക മന്ത്രിസഭാ യോഗത്തിന്റേതാണ് നിർണ്ണായക തീരുമാനം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പല പ്രധാനപ്പെട്ട തീരുമാനങ്ങളും വേഗത്തിൽ നടപ്പാക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് ഉദ്യോഗാർത്ഥികളുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിക്കുന്നത്.
